മൊബൈൽ ഉപയോഗം കൂടി; 25 വർഷത്തിൽ 7.5 കോടിയോളം കുട്ടികൾക്ക് കാഴ്ച കുറയുമെന്ന് പഠനം

അകലെയുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകാത്ത രോഗാവസ്ഥയാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി

mobile using child

വരുന്ന 25 വർഷത്തിനുള്ളിൽ ലോകത്താകെ 100 കോടിയോളം കുട്ടികൾക്കു കണ്ണട വയ്‌ക്കേണ്ടി വരുമെന്ന് പഠനം. ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഭാവി പ്രതിസന്ധിയെക്കുറിച്ചുള്ള കണ്ടെത്തൽ. വർധിച്ച് വരുന്ന മൊബൈൽ, ടാബ്, കംപ്യൂട്ടർ ഉപയോഗമാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടികാട്ടുന്നത്. ചുരുക്കി പറഞ്ഞാൽ സ്‌ക്രീൻ ടൈം ആണ് അപകടം.

കുട്ടികൾക്കിടയിൽ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ വ്യാപകമാകുകയാണിപ്പോൾ. അകലെയുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകാത്ത രോഗാവസ്ഥയാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി എന്നറിയപ്പെടുന്നത്. മഹാവ്യാധി പോലെ മാറാവുന്ന സാഹചര്യമാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. 2050 ആകുമ്പോഴേക്കും ലോകമാകെ ഏകദേശം 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം.

50 രാജ്യങ്ങളിലായി 5.4 ദശലക്ഷത്തിലധികം പേർ പങ്കെടുത്ത 276 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ ചൈനയിലെ സൺ യാറ്റ്സെൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ 30 വർഷമായി കുട്ടികളിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ വ്യാപകമായി വർധിക്കുന്നുണ്ട്. ജപ്പാനിലെ കുട്ടികളിൽ മയോപ്പിയ നിരക്ക് 85.95 ശതമാനമാണ്. കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയയ്ക്ക് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു.

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് വീടിന് പുറത്ത് ചിലവഴിക്കുന്ന സമയം കുറവാണെന്നും ഇത് മൊബൈൽ ഉപയോഗം കൂട്ടുമെന്നും ഗവേഷണം കണ്ടെത്തുന്നു. അതേസമയം ശാരീരിക മാറ്റങ്ങളും ഇത് വർധിപ്പിക്കുന്ന ഘടകമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments