സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ടൊവിനോ തോമസിനെ മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ല് എന്നുപറഞ്ഞു. ‘എ.ആർ.എം’ എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ, ടൊവിനോയുടെ കഠിനാധ്വാനവും പ്രതിബദ്ധതയും ജൂഡ് എടുത്തുപറഞ്ഞു.
“ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ വികസിപ്പിക്കണം എന്ന് സിനിമയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൊവിനോ ഒരു പാഠപുസ്തകമാണ്. ടോവിനോ മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന് പറയാം. ടൊവി ഓരോ കഥാപാത്രത്തിനും ചെയ്യുന്ന അദ്ധ്വാനമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ‘2018’ സംഭവിക്കാൻ കാരണം ടൊവിനോയുടെ ‘യെസും’ അദ്ദേഹത്തിന്റെ നൂറുശതമാനം ആത്മാർത്ഥതയും ആണെന്ന് ജൂഡ് പറഞ്ഞു.
ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. കൺഗ്രാജുലേഷൻസ് ടീം എആർഎം.” ജൂഡിന്റെ വാക്കുകൾ. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ‘എ.ആർ.എം’, മാജിക് ഫ്രെയിംസും യു.ജി.എം മോഷൻ പിക്ചേഴ്സും ചേർന്നാണ് നിർമിച്ചത്. ഇന്ത്യയിലും വിദേശത്തും ചേർന്ന് 87 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ഈ 3ഡി ചിത്രത്തിന്റെ രചന സുജിത് നമ്പ്യാർ നിർവഹിച്ചു. 40 കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.