ലെബനൻ യാത്ര ഒഴിവാക്കാൻ ഇന്ത്യൻ എംബസിയുടെ നിർദേശം

എംബസിയെ ബന്ധപ്പെട്ടാനുള്ള ഇമെയിൽ ഐഡി : cons.beirut@mea.gov.in.

India External Affairs

ലെബനനിൽ സംഘർഷം കടുത്തതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നൽകുന്ന നിർദ്ദേശം. നാല് ദിവസത്തോളം തുടർച്ചയായി വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തയ്ക്കിടെയാണ് സംഭവം.

പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് നിരവധിപ്പേർ കൊല്ലപ്പെടുകയും പിന്നാലെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചിരുന്നു. പിന്നാലെ ഇസ്രായേൽ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു. നിരവധിപ്പേർ കൂട്ട പലായനം ചെയ്യുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2024 ഓഗസ്റ്റ് 1 ന് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ തന്നെ ഇന്ത്യൻ എംബസി ലെബനനിലേക്ക് യാത്ര ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം സംഘർഷം മൂർച്ഛിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു.

ഇന്ത്യ ഇതിനകം തന്നെ ലെബനനിലുള്ള ഇന്ത്യാക്കാരോട് തന്നെ രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സാധിക്കാത്തവർ ജാഗ്രത പുലർത്തണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എംബസിയെ ബന്ധപ്പെട്ടാനുള്ള ഇമെയിൽ ഐഡി – cons.beirut@mea.gov.in.
അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പർ +96176860128.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments