മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റാഫേൽ വരാനെ ഫുട്ബോൾ കരിയറിന് തിരശ്ശീലയിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ചതിന് ശേഷം കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ മാഞ്ചസ്റ്റർ വിട്ട ഡിഫൻഡർ ഈ അടുത്ത് സീരി എ ക്ലബ് കോമോയിൽ ചേർന്നിരുന്നു.
കോപ്പ ഇറ്റാലിയ മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റത്തിനുശേഷമാണ് താരം വിരമിക്കൽ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
2013 മുതൽ 2024 വരെ ഫ്രാൻസിനായി 93 മത്സരങ്ങൾ കളിച്ച വരാനെ 2018 റഷ്യ ലോകകപ്പിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. നാല് വർഷത്തിന് ശേഷം ഖത്തറിൽ നടന്ന ലോകകപ്പിലും ഫ്രാൻസിനെ റണ്ണേഴ്‌സ് അപ്പ് ഫിനിഷിലെത്തിക്കാൻ മുൻനിര പോരാളിയായിരുന്നു വരാനെ.
2011 ൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ലിഗ് വൺ സൈഡ് ലെൻസിലാണ് വരാനെ തൻ്റെ ക്ലബ് കരിയർ ആരംഭിച്ചത്, 360 തവണ ക്ലബിനുവേണ്ടി കളിക്കുകയും മൂന്ന് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടി.
2021-ൽ വരാനെ യുണൈറ്റഡിൽ ചേർന്നു, ഇംഗ്ലീഷ് ടീമിനായി എല്ലാ മത്സരങ്ങളിലും ഇറങ്ങി, 2023-ൽ ലീഗ് കപ്പും 2024-ൽ FA കപ്പും നേടി, ജൂലൈയിൽ സീരി എ ക്ലബ് കോമോയിലേക്ക് മാറുകയും അരങ്ങേറ്റത്തിൽ തന്നെ കാൽമുട്ടിന് പരിക്കേറ്റ് മത്സരങ്ങളിൽ നിന്ന് പിൻമാറി.
“ഞാൻ ആയിരം തവണ വീണു എഴുന്നേറ്റു, ഇത്തവണ എൻ്റെ അവസാന മത്സരത്തിൽ ബൂട്ട് നിർത്തി. എൻ്റെ കരിയറിൽ ഞാൻ ഒരുപാട് വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ട്, അവസരത്തിനൊത്ത് ഉയർന്നു, മിക്കവാറും എല്ലാം അസാധ്യമായിരുന്നു. ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഗെയിമിൽ നിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. ഞാൻ കളിച്ച എല്ലാ ക്ലബ്ബുകളുടെയും പിന്തുണക്കാർക്ക്, എൻ്റെ സഹപ്രവർത്തകർ, പരിശീലകർ, സ്റ്റാഫ്-എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന്,നന്ദി.. ഫുട്ബോൾ” വരനെ പറഞ്ഞു.