CrimeNational

‘ഡല്‍ഹി സ്‌ക്വാഡ്’ ഒളിവിലായിരുന്ന കൊലക്കേസ് പ്രതിയെ 11 വര്‍ഷത്തിനുശേഷം ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്ന് ഡല്‍ഹി പോലീസ് കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഒളിവിലായിരുന്ന കൊലക്കേസ് പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ബനാറസി രാജുവെന്ന രാജുസിംഗ് (50) ആണ് ഡല്‍ഹി പോലീസിന്‍രെ പിടിയിലായത്. ജാര്‍ഖണ്ഡിലെ വന മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മൃതുഞ്ജയ് സിംഗ് എന്നാണ് രാജു സിംഗിന്റെ യഥാര്‍ഥ പേര്. രാജു സിംഗ് ഉള്‍പ്പടെ ആറ് പേരായിരുന്നു കൊലക്കേസില്‍ പ്രതികളായത്. 2013ല്‍ ഡല്‍ഹി തിലകനഗറില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ കൊല്ലാനായി രാജേഷ് ലാംബ എന്ന വ്യക്തി പത്ത് ലക്ഷം രൂപയ്ക്ക് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ജിതേന്ദര്‍ ലാംബ എന്ന വ്യക്തിയെ പ്രതികള്‍ കൊന്നു. കൃത്യം നടത്തിയതിന് പിന്നാലെ പ്രതികള്‍ പലയിടത്തേയ്ക്ക് പോയിരുന്നു.

പോലീസിന്റെ കൃത്യമായ നിരീക്ഷണത്തെ തുടര്‍ന്ന് അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും രാജു സിംഗിനെ കണ്ടെത്താനാ യിരുന്നില്ല. കേസ് കോടതിയിലെത്തിയപ്പോള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും കണ്ടെത്തുന്ന പോലീസു കാര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റിലായ പ്രതികളുടെയും സുഹൃത്തുക്കളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ നൂറുകണക്കിന് മൊബൈല്‍ നമ്പറുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ബനാറസിയുടെ അകന്ന ബന്ധുവിന്റെ മൊബൈല്‍ സിഗ്നല്‍ ജാര്‍ഖണ്ഡില്‍ സജീവമായി കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായിരുന്നു. ജാര്‍ഖണ്ഡിലെ വനമേഖലയില്‍ ഇയാള്‍ ട്രക്ക് ഓടിച്ച് കഴിയുകയായിരുന്നുവെന്നും കാട്ടിലൂടെ പ്രതിയെ കണ്ടെത്താനുള്ള യാത്ര ദുസ്സഹമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *