മധ്യപ്രദേശ്; മധ്യ പ്രദേശിലെ ഖണ്ഡ്വയില്‍ ഒമ്പതു വയസ്സുകാരിയുടെ വയറ്റില്‍ തറച്ച സേഫ്റ്റി പിന്‍ പുറത്തെടുത്തു. ശസത്രക്രിയ കൂടാതെയാണ് ഡോക്ടര്‍ ഒന്‍പതുവയസുകാരിക്ക് പുതുജീവന്‍ നല്‍കിയത്. സഫിയ പത്താന്‍ എന്ന കുട്ടിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് അബദ്ധത്തില്‍ മൂര്‍ച്ചയുള്ള പിന്‍ വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. പിന്നാലെ കുടുംബം നിരവധി ഡോക്ടര്‍മാരുടെ സഹായം തേടുകയും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കുട്ടിക്ക് വാഴപ്പഴം നല്‍കുകയും, വയറു വൃത്തിയാക്കാനുള്ള മരുന്നുകള്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല്‍, പിന്‍ കിട്ടാതെ വന്നതോടെ സഫിയയെ ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. ഒന്നിലധികം ഡോക്ടര്‍മാര്‍ മരുന്ന് ഉപയോഗിച്ച് പിന്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ പിന്‍ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്സ എന്‍ഡോസ്‌കോപ്പി സെന്ററിലെ ഡോ.മാലികേന്ദ്ര പട്ടേലിന് എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് പിന്‍ നീക്കം ചെയ്തു.
പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് എന്‍ഡോസ്‌കോപ്പിയിലൂടെ ഇത് വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. പിന്നിന്റെ മൂര്‍ച്ചയുള്ളതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നുവെന്നും കുട്ടി പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.