ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് അയച്ചു. ഈ മാസം ഒമ്പതിന് ഹരിയാനയിലെ ഖാർഖോഡ ഗ്രാമത്തിൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിനേഷ് ഹാജരായിരുന്നില്ല. അതിൻ്റെ കാരണം 14 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് NADA ആവശ്യപ്പെട്ടു.
പാരീസ് ഒളിപിക്സിൽ ഇന്ത്യയുടെ സ്വർണ്ണം നേടുമെന്ന പ്രതീക്ഷയായിരുന്നു വിനേഷ് എന്നാൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ മത്സരത്തിൻ്റെ ഫൈനലിലെത്തിയെങ്കിലും 100 ഗ്രാം അമിതഭാരമുള്ളതിനാൽ സ്വർണ്ണ മെഡൽ പോരാട്ടത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടു. അതിനുശേഷം വിനേഷ് തൻ്റെ കരിയർ ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും, നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിനേഷ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് തിരക്കിലാണ്.
ഉത്തേജക വിരുദ്ധ ഏജൻസിയുടെ ഉദ്യോഗസ്ഥൻ ഹാജരായപ്പോൾ വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ, എവിടെ, എപ്പോൾ എന്നതിൻ്റെ വിശദാംശങ്ങൾ നൽകാത്തതിന്, വിനേഷിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ‘നാഡ’ പറയുന്നു.
നിയമപ്രകാരം വർഷത്തിൽ മൂന്ന് തവണ ഉത്തേജക മരുന്ന് പരിശോധനയിൽ ഹാജരായി വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്ന കായിക താരങ്ങൾക്കെതിരെ നാഡ അച്ചടക്ക നടപടി സ്വീകരിക്കും. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പുനിയയും സാമ്പിൾ നൽകാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഉത്തേജക വിരുദ്ധ ഏജൻസിയിൽ നിന്ന് താൽക്കാലിക സസ്‌പെൻഷൻ നേരിട്ടിരുന്നു.