
Malayalam Media LIve
മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് തലയ്ക്ക് പരുക്ക്
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരുക്ക്. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്കൂട്ടറില്‍ ഇടിച്ചത്. നെയ്യാര്‍ സ്വദേശി ശശിധരനാണ് പരുക്കേറ്റത്. ശശിധരന്റെ തലയ്ക്കാണു പരുക്ക്.
തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ശശിധരനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.