മേക്ക് ഇൻ ഇന്ത്യയിലൂടെ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു;

ഉത്പാദന മേഖലയിൽ ഉജ്ജ്വല ഭാവി

ലോകം ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമായി ഉറ്റുനോക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. മോദി സർക്കാർ നടപ്പിലാക്കിയ മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതി 10 വർഷം പിന്നിട്ടു നിൽക്കെ പദ്ധതികളുടെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

2004 മുതൽ 2014 വരെ ഇന്ത്യ നിരാശയിലായിരുന്നുവെന്നും , നിക്ഷേപകരുടെ താൽപര്യം തകർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര നിക്ഷേപം പോലും സ്തംഭിച്ചിരുന്ന കാലത്ത് മോദി സർക്കാർ അധികാരത്തിലേറുകയും സ്ഥൂല- സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്തമാക്കികൊണ്ട് ” സ്റ്റാർട്ടപ്പ് ഇന്ത്യ, ഒരു ജില്ല ഒരു ഉൽപ്പന്നം, 20 പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾ, എന്നീ പദ്ധതികളിൽ ഊന്നൽ നൽകി പ്രവർത്തിച്ചു. ഇതുകൂടാതെ , ഈസ് ഓഫ് ഡൂയിംഗ്‌ ബിസിനസ്സ് , സാങ്കേതിക വിദ്യ, ന്യൂനതത്വം എന്നിവയുടെ റാങ്കിംഗ് മെച്ചപ്പെടുത്തി.

ഇന്ത്യയിലും അന്തർദേശീയമായും സ്വകാര്യ മേഖലകളുമായി സഹകരിച്ചുള്ള സമഗ്ര സമീപനമാണിത്. ഇന്ന് ലോകം ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമായി ഉറ്റുനോക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് മേക്ക് ഇൻ ഇന്ത്യ കൂടുതൽ പ്രോത്സാഹപ്പെടുത്തിയതിലൂടെ ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിന് സഹായകമായെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

നിക്ഷേപം സുഗമമാക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ഇന്ത്യയെ ഉൽപ്പാദനം, രൂപകൽപന, നൂതനാശയങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുമായി 2014 സെപ്തംബർ 25 നാണ് ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം ആരംഭിച്ചത്. രാജ്യത്തിൻ്റെ നിർമ്മാണ മേഖലയെ ലോകത്തിന് മുന്നിൽ പ്രമോട്ട് ചെയ്ത ‘വോക്കൽ ഫോർ ലോക്കൽ’ സംരംഭങ്ങളിൽ ഒന്നാണിത്. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഉൽപ്പാദന സംഭാവന വിപുലീകരിക്കുകയും ചെയ്യുന്ന വലിയ നിക്ഷേപ പദ്ധതികളാണ് ഞങ്ങൾ ഉന്നമിടുന്നത്.

ഇപ്പോൾ പത്തുവർഷങ്ങൾക്ക് ശേഷം ഒരു എത്തിനോട്ടം നടത്തുമ്പോൾ സാങ്കേതിക വിദ്യ ഉൾപ്പെടെ പലമേഖലകളിലും പുരോഗമനം സൃഷ്ടിച്ചു. ഞങ്ങൾ മികച്ച വിജയം കൈവരിച്ചു . ഇന്ത്യ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളായി വളർന്നിരിക്കുകയാണ്. രാജ്യത്ത് ഉൽപ്പാദന മേഖലയിൽ ഉജ്ജ്വല ഭാവിയാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments