മരുന്ന് വില്‍പ്പനക്കാര്‍ മാത്രമാണോ ഫാർമസിസ്റ്റ്; ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യുന്നു.

World Pharmacist Day.

ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം. ഓരോ വർഷവും സെപ്റ്റംബർ 25-ന് നാം ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നു. ആരോഗ്യരംഗത്തെ നിശ്ശബ്ദ സേവകരായ ഫാർമസിസ്റ്റുകളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ദിനമാണിത്. ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനത്തിൻ്റെ തീം ‘ലോകത്തിൻ്റെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്നതാണ്. ഫാർമസിസ്റ്റുകൾക്ക് രോഗികളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അവർ രോഗികൾക്ക് മരുന്നുകൾ കുറിപ്പടി പ്രകാരം നൽകുന്നതിനും മരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഉപദേശം നൽകുന്നതിനും പരിശീലനം ലഭിച്ചവരാണ്. അവർ രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യുന്നു. ഫാർമസിസ്റ്റ് ദിനം ഫാർമസിസ്റ്റുകളുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ഒരു അവസരമാണ്.

ഫാർമസിസ്റ്റ് ദിനം ഫാർമസിസ്റ്റുകളുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ഒരു അവസരമാണ്.

ലോക ഫാർമസിസ്റ്റ് ദിനം: ചരിത്രവും പ്രാധാന്യവും

2009 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വേൾഡ് കോൺഗ്രസ്സ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസ് പരിപാടിയിലാണ് ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കാൻ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FIP) കൗൺസിൽ തീരുമാനിച്ചത്. 1912 സെപ്റ്റംബര്‍ 25നാണ് എഫ്ഐപി സ്ഥാപിതമായത്. അതുകൊണ്ട് ഇതേ ദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്കും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

ലോകത്തിൻ്റെ എല്ലാ കോണുകളിലും ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെ കുറിച്ച് മനസിലാക്കി കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് ലോക ഫാർമസിസ്റ്റ് ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആളുകൾ അവരുടെ മരുന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഫാർമസിസ്റ്റുകൾക്കാണ്. അവർ അവരുടെ അനുഭവവും അറിവും നൈപുണ്യവും ഉപയോഗിച്ച് എല്ലാവർക്കുമായി ലോകത്തെ ആരോഗ്യമുള്ളവരാക്കി മാറ്റാൻ ശ്രമിക്കുന്നു. അവർ വ്യക്തികൾക്ക് മരുന്നുകൾ നൽകുകയും അവ എങ്ങനെ ഉചിതമായി ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments