Cinema

ദുരൂഹത നിറഞ്ഞ് ​’ഗുമസ്ഥന്റെ’ ട്രെയിലർ പുറത്ത്

ഗുമസ്ഥൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. ഒരു ക്രിമിനിലിനെ മുൻനിർത്തി പോലീസിന്റെയും കുടുംബാംഗളുടേയും ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തും. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ ഉദ്വേ​ഗം നിറച്ചാണ് ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രെയിലറിലൂടെ കാണാൻ കഴിയും. ഗുമസ്ഥൻ ഒരു തികഞ്ഞ ക്രൈം തില്ലർ തന്നെയാണെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

പ്രേക്ഷകനെ ഏറെ മുൾമുനയിൽ നിർത്തിക്കൊണ്ടുതന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. റിയാസ് ഇസ്മത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്പോൾ, അതിൻ്റെ ഭാഗമാകുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോ​ഗമിക്കുന്നത്.

ജയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി എന്നിവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നീമാ മാത്യുവാണ് ചിത്രത്തിലെ നായിക. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *