മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മുൻ എംഎൽഎ അനിൽ അക്കരെ നൽകിയ വിവരാവകാശ അപേക്ഷയിലാണ് പൊലീസിന്റെ മറുപടി. അനിൽ അക്കരെ ഇത് സംബന്ധിച്ച് പൊലീസ് നൽകിയ മറുപടി ഉൾപ്പെടെ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ചു. കേസെടുക്കാത്ത നടപടി ബിജെപി സിപിഎം ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പരാതി തൃശൂർ അസിസ്റ്റൻറ് കമീഷണർ അന്വേഷിച്ചെന്ന് പൊലീസ് പറയുന്നു. രാമനിലയത്തിലെ സിസിടിവി ദൃശ്യങ്ങളും മൊഴികളും എടുത്തെന്നും എന്നാൽ കേസെടുക്കാൻ വകുപ്പില്ലെന്നാണ് പൊലീസ് നൽകിയ മറുപടിയിൽ പറയുന്നത്. ഭാരതീയ ശിക്ഷാ നിയമം അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കേസെടുക്കാൻ വകുപ്പില്ലെന്നാണ് പൊലീസ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. തൃശൂർ സിറ്റി പൊലീസാണ് ഇത് സംബന്ധിച്ച് മറുപടി നൽകിയത്.
സിപിഎം-ബിജെപി ഡീൽ. മാധ്യമ പ്രവർത്തകരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത കേസിൽ കേസില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ. കയ്യേറ്റത്തിനിരയായ മാധ്യമ പ്രവർത്തകർ മൊഴി പോലീസിന് നൽകിയിട്ടുണ്ട്. എന്നിട്ടും കേസെടുക്കാത്തത് പിണറായി – ബിജെപി ഡീലിന്റെ ഭാഗമാണെന്നും അനിൽ അക്കരെ ഫേസ്ബുക്കിൽ കുറിച്ചു.