കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ 30 കോടി രൂപയുടെ ഉപകരണങ്ങൾ സ്ഥാപിച്ചു. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിൻ്റെ പ്രവർത്തന മേഖലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ ഈ സംവിധാനം കണ്ടെത്തും.
വിമാനത്താവളം പരിസരത്തേക്ക് നുഴഞ്ഞുകയറ്റം കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമായി ചുറ്റുമതിലിനു മുകളിൽ മാരകമല്ലാത്ത വൈദ്യുതി വേലി പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സിയാൽ PIDS നടപ്പിലാക്കുന്നുണ്ട്. നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനായി 12 കിലോമീറ്റർ ചുറ്റളവിൽ ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.
എയർപോർട്ട് പരിധിയിലെ ഡ്രെയിനേജ് എക്സിറ്റുകൾ വഴിയുള്ള അനധികൃത പ്രവേശനം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള ഡ്രെയിനേജ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഡിഐഡിഎസ്) സിയാൽ സ്വീകരിക്കുന്ന മറ്റൊരു പ്രധാന സാങ്കേതികവിദ്യയാണ്. ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനായി 12 ഡ്രെയിനേജ് എക്സിറ്റുകളിൽ ഡിഐഡിഎസ് സ്ഥാപിച്ചിട്ടുണ്ട്.
എയർപോർട്ടിന്റെ അതിഥികള പകലും രാത്രിയും നിരീക്ഷണത്തിനായി തെർമൽ ക്യാമറകളും ചുറ്റളവിൽ സ്ഥാപിച്ചിട്ടുണ്ട്. “പിഐഡിഎസ് വിമാനത്താവളത്തിനുള്ളിലെ ഒരു സുരക്ഷാ പ്രവർത്തന നിയന്ത്രണ കേന്ദ്രവുമായി (എസ്ഒസിസി) ബന്ധിപ്പിച്ചിട്ടുണ്ട്, അവിടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും അലാറങ്ങളും തത്സമയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയും. ഡ്രെയിനേജുകളിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ പോലും ഒഴിവാക്കാനാകും. വേഗത്തിലും ഫലപ്രദമായും തിരിച്ചറിയാനും പ്രതികരിക്കാനും ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കും. എം/എസ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 30 കോടി രൂപയാണ്