രാജ്യത്ത് ഇന്നും ജനങ്ങൾ ആശ്രയിക്കുന്ന ഫോണുകളാണ് ഫീച്ചർ ഫോണുകൾ അതവാ സാധാരണ ഫോൺ. സ്മാർട്ട് ഫോണുകളും ആൻഡ്രോയിഡുകളും ലോകം കീഴടക്കുന്ന ഈ കാലഘട്ടത്തിൽ സാധാരണ ഫോണുകൾക്കും ജനപിന്തുണയേറെയാണ്. എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതും,നല്ല ബാറ്ററിയും,വിലക്കുറവും ഇത്തരം ഫോണുകളെ സാധാരണക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാക്കി.
പ്രകൃതി ദുരന്തങ്ങളിലും അപകടമേഖലകളിലും ഏറ്റവും വിശ്വാസത്തോടെ ഉപയോഗിക്കുന്ന ഫോണുകളായും ഇവ മാറി. സ്മാർട്ട് ഫോണുകളുകൾ ബാറ്ററി തീർന്നും വെള്ളംകയറിയും നശിച്ച പ്രളയകാലങ്ങളിൽ ജനങ്ങൾക്ക് ഏറെ ഉപകാരമായത് Lava, itel, Nokia തുടങ്ങിയവയുടെ സാധാരണഫോണുകളാണ്. എന്നാൽ പാവപ്പെട്ടവൻ്റെ ‘സാധാരണ ഫോണുകൾ ഇനി ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് മൊബൈൽ ഉപകരണ നിർമ്മാതാക്കളും സാധരണക്കാരും. അതിനുള്ള പ്രധാനകാരണമാവുകയാണ് ടെലിക്കമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ ഉത്തരവ്.
രാജ്യത്ത് ഉപയോഗിക്കുന്ന എല്ലാ സാധാരണ ഫോണുകളും ഹിന്ദി, ഇംഗ്ലീഷ്, കൂടാതെ നാല് അധിക ഭാഷകളിലും അടിയന്തര സന്ദേശങ്ങളുടെ ‘ഓട്ടോ റീഡൗട്ട്’ പിന്തുണ നിർബന്ധിതമാക്കിയുള്ള വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് (DoT).
നിലവിൽ ഇന്ത്യയിൽ 23 കോടി ജനങ്ങൾ സാധാരണഫോണുകളെ ആശ്രയിക്കുന്നവരാണ്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ കാലക്രമേണ ഫോണുകളെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.
DOT ഓർഡർ പ്രകാരം ഒന്നിലധികം ഭാഷകൾ സാധാരണ ഫോണുകളിൽ ഉ23 കോടി ഉപഭോക്താക്കൾ ഇപ്പോഴും 2ജി സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.പ്പെടുത്തണമെങ്കിൽ കൂടുതൽ മെമ്മറി സ്റ്റോറേജ് ആവശ്യമാണ്. വോയ്‌സ് എഞ്ചിനുകൾ നിർമ്മിക്കാനുള്ള ആവശ്യമായ മെമ്മറി മിക്ക സാധാരണ ഫോണുകളിലും ഇല്ലെന്ന് മൊബൈൽ ഉപകരണ നിർമ്മാതാക്കളുടെ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സാധാരണ ഫോണുകളുടെ വിലകൂടാനും 2G ഫോണുകളുടെ തകർച്ചയ്ക്കും ഇത് കാരണമായേക്കും. എന്നാൽ 4G മെമ്മറിയുള്ള റിലയൻസ് ജിയോയുടെ സ്മാർട്ട്ഫോണുകളെയൊന്നും ഇത് ബാധിക്കില്ല.
പുതിയ വെല്ലുവിളികൾ
- അടിയന്തര സന്ദേശങ്ങളുടെ ‘ഓട്ടോ റീഡൗട്ട്’ പിന്തുണയ്‌ക്കുന്നതിനുള്ള ഫീച്ചർ ഫോണുകൾക്ക് കൂടുതൽ മെമ്മറിയുടെ ആവശ്യകതയുള്ളതിനാൽ അവയുടെ വില വർദ്ധിപ്പിക്കും.
- നിലവിൽ 23 കോടി ഉപഭോക്താക്കൾ ഇപ്പോഴും 2ജി സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
- 2023-ൽ 6 കോടി സാധാരണ ഫോൺ കുറയുകയാണ്.
- 4G ഫീച്ചർ ഫോണുകൾ വാഗ്‌ദാനം ചെയ്യുന്ന ജിയോയ്‌ക്ക് പ്രയോജനം ലഭിക്കും.