രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് അഞ്ച് ആളില്ലാ സ്റ്റാർഷിപ്പ് അയയ്ക്കാൻ സ്പേസ് എക്സ് പദ്ധതി. സ്പേസ് എക്സിന്റെ സി ഇ ഓ ഇലോൺ മസ്കാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. എക്സിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
രണ്ടുവർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് അഞ്ച് സ്റ്റാർഷിപ്പുകൾ സ്പേസ് ചൊവ്വയിലേക്ക് അയയ്ക്കുമെന്ന് സ്പേസ് എക്സ് ഈ മാസം ആദ്യം പ്രഖ്യാപിച്ചതാണ്. ചൊവ്വയിലേക്ക് ക്രൂവിനെ അയയ്ക്കുന്ന സ്റ്റാർഷിപ്പ് പദ്ധതി ആളില്ലാ പദ്ധതിയുടെ വിജയത്തെ ആശ്രയിച്ച് ഇരിക്കും.
ആദ്യം അയയ്ക്കുന്ന അഞ്ച് ആളില്ലാ സ്റ്റാർ ഷിപ്പുകൾ സുരക്ഷിതമായി ലാൻഡ് ചെയ്താൽ ക്രൂവിനെ ഉൾപ്പെടുത്തിയുള്ള പദ്ധതി നാലു വർഷത്തിനുള്ളിൽ ആരഭിക്കാമെന്നാണ് മസ്കിന്റെ പ്രതീക്ഷ. എന്നാൽ ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ നേരിട്ടാൽ ചൊവ്വയിലേക്ക് ക്രൂവിനെ അയയ്ക്കുന്ന പദ്ധതി രണ്ടു വർഷത്തേക്ക് കൂടെ നീട്ടി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്റ്റാർ ഷിപ്പ് പദ്ധതിയുടെ പുരോഗതികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള മസ്ക് ആളില്ലാ സ്റ്റാർഷിപ്പുകൾ അഞ്ചു വർഷത്തിനുള്ളിൽ അയക്കുമെന്ന് ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
ജൂണിൽ ബഹിരാകാശത്തുനിന്ന് സ്റ്റാർഷിപ്പ് തിരിച്ചിറക്കുന്ന പദ്ധതിയിൽ മസ്കിന്റെ കമ്പനി പ്രധാനപ്പെട്ട നേട്ടം കൈവരിച്ചിരുന്നു. വിവിധോദ്ദേശ്യ പദ്ധതികൾ നടപ്പിക്കാൻ പാകത്തിൽ മനുഷ്യനെയും ചരക്കും ചന്ദ്രനിലേക്ക് എത്തിക്കാൻ പാകത്തിൽ ബഹിരാകാശ പേടകം നിർമിക്കാൻ ഉള്ള തയാറെടുപ്പിലാണ് സ്പേസ് എക്സ്. ചന്ദ്രനിലേക്ക് ചരക്കും മനുഷ്യനെയും എത്തിക്കാനുള്ള വമ്പൻ പദ്ധതിയും അടുത്ത പത്ത് വർഷത്തിനുള്ളിൽ നടപ്പിലാക്കും. അതേസമയം, ചൊവ്വ ധൗത്യമാണ് സ്പേസ് എക്സിന്റെ സ്വപ്ന പദ്ധതി.