National

ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് Z സുരക്ഷ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് z’ സുരക്ഷ ഏര്‍പ്പെടുത്തി. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം തന്നെയാണ് അതിഷിക്ക് ഡല്‍ഹി പോലീസ് ‘Z’ സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രോട്ടോക്കോള്‍ അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രിക്ക് ‘Z’ കാറ്റഗറി സുരക്ഷാ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. ‘Z’ കാറ്റഗറി സംരക്ഷകനായി ഡല്‍ഹി പോലീസ് 22 ഉദ്യോഗസ്ഥരെ ഷിഫ്റ്റില്‍ വിന്യസിച്ചു.

Z’ കാറ്റഗറി സുരക്ഷയില്‍ പിഎസ്ഒമാര്‍, അകമ്പടിക്കാര്‍, സായുധ ഗാര്‍ഡുകള്‍ എന്നിവരും ഉള്‍പ്പെടുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും സുരക്ഷ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അവലോകനം ചെയ്‌തേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.അരവിന്ദ് കേജ് രിവാളിന് പകരമായി കഴിഞ്ഞ ദിവസമാണ് അതിഷി മുഖ്യമന്ത്രി കസേരയില്‍ എത്തിയത്. താന്‍ താല്‍ക്കാലികമായിട്ടാണ് ഡല്‍ഹിയെ ഭരിക്കുന്നതെന്നും അടുത്ത ഇലക്ഷനില്‍ അദ്ദേഹം തന്നെ ഈ സ്ഥാനത്ത് എത്തിയേക്കുമെന്നും അതിഷി വ്യകതമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *