അജിത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷിക്കും

Pinarayi and Ajith Kumar

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമത്തിലേയുള്ള എഡിജിപി എംആർ അജിത് കുമാർ, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ രണ്ടു കൂടികാഴ്ചകളെ കുറിച്ചും അന്വേഷണം നടത്തും. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്ന ആൾക്കാരുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല.

എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എന്തിനെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എഡിജിപി അജിത് കുമാറിനെയും ആർഎസ്എസ് നേതാക്കളുടെയും കൂടിക്കാഴ്ചകളെ കുറിച്ച് വെളിപ്പെടുത്തിയത്.

അതേസമയം, തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിനോട് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പുള്ളതായാണ് വിവരം. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരുണ്ടെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments