CinemaNewsSocial Media

ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ ? ധനുഷിനെതിരെ രാധിക ശരത് കുമാറും

നയൻ‌താര – ധനുഷ് പോരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചലച്ചിത്ര ലോകത്തെ പ്രധാന ചർച്ച. നയൻതാരയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തെ പിന്തുണച്ചും ധനുഷിനെ എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തിൽ രാധിക ശരത് കുമാർ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“വിഗ്നേഷ് ശിവൻ – നയൻതാര പ്രണയ ബന്ധത്തെ കുറിച്ച് ധനുഷ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നു. ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ ? നിങ്ങൾക്ക് നാണം ഇല്ലേ എന്നാണ് ധനുഷ് ചോദിച്ചത്” എന്നാണ് രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഈ സംഭവം. നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെത്തിയ ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേശ് ശിവനായിരുന്നു. ചിത്രം നിർമിച്ചത് നടൻ ധനുഷ് ആയിരുന്നു. രാധിക ശരത് വിജയ് സേതുപതിയുടെ അമ്മയായി ചിത്രത്തിൽ വേഷമിട്ടിരുന്നു.

അതേസമയം, നയൻ‌താര ഇന്ന് നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. നയൻതാരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഇന്ന് റിലീസ് ചെയ്തു. ധനുഷിന്റെ വക്കീൽ നോട്ടീസ് തള്ളിക്കൊണ്ടാണ് നെറ്റ്ഫ്ലിക്സും നയൻതാരയും ഡോക്യുമെൻ്ററിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ‘നാനും റൗഡി താൻ‘ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *