അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ‘അജയന്‍റെ രണ്ടാം മോഷണത്തിനെതിരെ പരാതി

2018-ൽ ചിട്ടപ്പെടുത്തിയ പാട്ട് സിനിമയിൽ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് പരാതി

Ajayante Randam Moshanam

കോഴിക്കോട് ആസ്ഥാനമായ മെലോമാനിയാക് എന്ന നാടൻപാട്ട് ഗായക സംഘത്തിന് വേണ്ടി പ്രശസ്ത സംഗീത സംവിധായകനായ കെ. കെ. രാജീവൻ 2018-ൽ ചിട്ടപ്പെടുത്തിയ പാട്ട് ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിൽ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ പരാതി ഉയർന്നു.

പാട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഗായകനായ രാജീവൻ മുന്നോട്ട് വെച്ച ആരോപണമനുസരിച്ച്, ഈ പാട്ട് 2018-ലെ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി അദ്ദേഹം ചിട്ടപ്പെടുത്തിയതായിരുന്നു. മലയ സമുദായത്തിനിടയിൽ പ്രചരിച്ചിരുന്ന ഒരു ‘തോറ്റം പാട്ട്’ ആധാരമാക്കി ‘ഭൈരവൻ പാട്ട്’ എന്ന പേരിൽ രൂപപ്പെടുത്തിയ ഗാനമാണ് ഇപ്പോൾ ചർച്ചയിൽ.

പിന്നീട് മെലോമാനിയാക് ഗായക സംഘം ഈ പാട്ട് വിവിധ വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങി. കലോത്സവങ്ങളിൽ അവതരിപ്പിക്കാൻ എന്നുപറഞ്ഞ് കാസർകോട് സ്വദേശി വാങ്ങി കൊണ്ടുപോയ പാട്ട് സിനിമ പ്രവർത്തകർക്ക് കൊടുക്കുകയായിരുന്നുവെന്ന് രാജീവൻ പറയുന്നു. ടോവിനോ തോമസ് പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയിൽ ഭൈരവൻ പാട്ട് ശ്രദ്ധേയമായിരുന്നു. ഭൈരവൻ പാട്ട് അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചതിനെതിരെ രാജീവൻ നിയമനടപടിയിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments