NationalNews

പ്ലാസ്റ്റിക് കവറിൽ മൂത്രമൊഴിച്ച് പഴ വില്പന ! യുവാവ് അറസ്റ്റിൽ ; വീഡിയോ വൈറൽ

മഹാരാഷ്ട്ര : ഡോംബിവ്‌ലിയിലെ ഒരു പ്രാദേശിക പഴ കച്ചവടക്കാരന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറലാകാനുള്ള കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും. 20 കാരനായ അലി ഖാൻ എന്നയാൾ പഴം വിൽക്കുന്ന കൈവണ്ടിയിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറിൽ മൂത്രമൊഴിക്കുകയും തുടർന്ന് കൈ കഴുകാതെ പഴങ്ങൾ വിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറലായതോടെ യുവാവിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. അതേസമയം, അലി ഖാന്റെ പഴവണ്ടി നശിപ്പിച്ചുകൊണ്ടാണ് ജനങ്ങൾ തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചത്. കൂടാതെ, സാധനങ്ങൾ നശിപ്പിക്കുകയും അലി ഖാനെ ജനങ്ങൾ ആക്രമിക്കുകയും ചെയ്തു. ജനരോക്ഷം ശക്തമായതോടെ അലി ഖാനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വാർത്ത പ്രചരിച്ചതോടെ, രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രദേശത്തെ അനധികൃത കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *