ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ലേലത്തിന് മുന്നോടിയായി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെയും ഫ്രാഞ്ചൈസികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും എണ്ണവും പുറത്തിറക്കിയിട്ടില്ല. എങ്കിലും, ടീമുകളുടെ തിരഞ്ഞെടുക്കപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിൻ്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം, രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ, 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വീഡിയോയും ചോർന്നിരുന്നു.
നിലവിലുള്ള സ്ക്വാഡുകളിൽ നിന്ന് 6 കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കുമെന്ന് ബിസിസിഐയുടെ പുറത്തുവരാനുള്ള റിപ്പോർട്ടിൽ പ്രതീക്ഷിക്കുകയാണ് ടീമുകൾ. എന്നാൽ ചില ടീമുകൾ 8 കളിക്കാരെ നിലനിർത്താനും ആവശ്യപ്പെടുന്നുണ്ട്.
വിവിധ ഫ്രാഞ്ചൈസികൾ ലേലത്തിന് മുമ്പായി തുടരാൻ ആഗ്രഹിക്കുന്ന കളിക്കാരെ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
കൈവിടാൻ സാധ്യതയുള്ള 5 ക്രിക്കറ്റ് സൂപ്പർ താരങ്ങൾ
രോഹിത്ത് ശർമ്മ: മുംബൈ ഇന്ത്യൻസ് പട്ടികയിലെ ഏറ്റവും വലിയ പേര് രോഹിത്തിൻ്റെയാണ്, കഴിഞ്ഞ സീസണിൽ സംഭവിച്ചത് പരിഗണിക്കുമ്പോൾ, റിലീസ് ചെയ്യപ്പെടുന്ന സൂപ്പർസ്റ്റാർ കളിക്കാരിൽ ഒരാളാകും രോഹിത് ശർമ്മ. ഹർദിക് പാണ്ഡ്യ ഇപ്പോൾ ഫ്രാഞ്ചൈസിയെ നയിക്കുന്നതിനാൽ, ഐപിഎൽ 2025 സീസണിൽ രോഹിത് പുതിയ ടീമിനായുള്ള നീക്കം കൂടുതലാവും.
കെ എൽ രാഹുൽ: ലഖ്‌നൗ സൂപ്പർ കിംഗ്‌സിന് പുതിയ ക്യാപ്റ്റൻ വേണമെന്നത് പരസ്യമായ കാര്യമാണ്. കെ എൽ രാഹുലിൻ്റെ കളിയുടെ ശൈലിയും കളി നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയു രാഹുലിനെ ഇതിനകം തന്നെ വളരെയധികം കുഴപ്പത്തിലാക്കിയിട്ടുണ്ട്. ടോപ്പ് ഓർഡർ ബാറ്റർ ഇനി ഇന്ത്യയുടെ ടി20 ഐ ടീമിലും അംഗമല്ല. സ്വന്തം നാട്ടിലെ ഫ്രാഞ്ചൈസികളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് രാഹുൽ തിരിച്ചുപോകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
ഫാഫ് ഡുപ്ലാസിസ് : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് കഴിഞ്ഞ സീസണിൽ മികച്ച ഫോം ഉണ്ടായിരുന്നില്ല. ഇതിനകം 40 വയസ്സായി. ഐപിഎൽ 2025 ലേലം ടീമുകൾക്ക് അവരുടെ ടീമിനെ പുനർനിർമ്മിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നതിനാൽ, ആർസിബി ഒരു പുതിയ നായകനെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്.
വെങ്കിടേഷ് അയ്യർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു വലിയ ദൗത്യമുണ്ട്. ലേലത്തിന് മുമ്പ് നിലനിർത്താൻ ആഗ്രഹിക്കുന്ന അഞ്ചോ ആറോ അംഗങ്ങളുടെ പട്ടിക അന്തിമമാക്കുക. സുനിൽ നരെയ്ൻ ,ആന്ദ്രേ റസ്സൽ, റിങ്കു സിംഗ്, മിച്ചൽ സ്റ്റർക്ക്, ശ്രേയസ് അയ്യർ,ഫിൽ സാട്ട് എന്നിവരായിരിക്കും ഫ്രാഞ്ചൈസിയുടെ മുൻഗണനാ ഓപ്‌ഷനുകൾ. അതിനാൽ വെങ്കിടേഷ് അയ്യറിനും സാധ്യതകുറവാകും.
മാക്സ് വെൽ: ഐപിഎൽ 2024 സീസണിൽ ആർസിബിയുമായുള്ള മോശം പ്രകടനത്തിനുശേഷം ഗ്ലെൻ മാക്‌സ്‌വെല്ലും പുറത്തായേക്കും.