പിണറായിയുടെ 100 മാസം: ‘കുറ്റവിചാരണ’യുമായി കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ

നീതികേടിൻ്റെ നൂറു മാസങ്ങൾ ഉയർത്തിക്കാട്ടിയാണ് സമര പരിപാടികൾ.

Kerala Secretariat Association

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് 100 മാസം തികയുമ്പോൾ വ്യത്യസ്ത സമര പരിപാടിയുമായി കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതീകാത്മക ‘കുറ്റവിചാരണ’ നടപ്പാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ.

എൽഡിഎഫ് ഭരണം തകർത്തെറിഞ്ഞ കേരളത്തിന് നീതി ലഭിക്കാൻ സർക്കാരിൻ്റെ 100 കുറ്റങ്ങൾ ചാർത്തി പ്രതീകാത്മക കുറ്റവിചാരണ നടത്തുകയാണ് സംഘടന. സെപ്റ്റംബർ 26ന് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന സമര പരിപാടി ‘കുറ്റവിചാരണ’ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

നിഷേധിക്കപ്പെട്ട 7 ഗഡു ഡിഎ, ഡിഎ കുടിശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ , സ്റ്റാറ്റ്യൂറ്ററി പെൻഷൻ, സർവീസ് വെയിറ്റേജ്, സിസിഎ, 15 മാസ ശമ്പളം തുടങ്ങി 100 കുറ്റങ്ങൾ ചാർത്തിയാണ് വിചാരണ. മെഡിസെപ്പും ജീവാനന്ദവും കുറ്റവിചാരണയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നീതികേടിൻ്റെ നൂറു മാസങ്ങൾ ഉയർത്തിക്കാട്ടിയാണ് സമര പരിപാടികൾ. നൂറ് കുറ്റങ്ങൾ, നൂറ് വഞ്ചന, നൂറ് കാരണങ്ങൾ എന്നിവനിരത്തിയാണ് കുറ്റവിചാരണ സദസ് സംഘടിപ്പിക്കുക. ഭരണ പരാജയം, ദുർഭരണം, ഭരണ ദുരിതം, ഭരണത്തിൻ മറവിൽ ഗുണ്ടായിസം, തട്ടിപ്പുകൾ, ഭരണത്തിൻ്റെ മാഫിയാ വൽക്കരണം, അഴിമതി തുടങ്ങിയ നിരവധി കാര്യങ്ങൾ സമരത്തിൽ ഉയർത്തിക്കാട്ടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments