മദ്യത്തിലൂടെ പെൻഷൻ ഉയരും; കെ.എൻ ബാലഗോപാൽ മനസ് വച്ചാൽ ക്ഷേമ പെൻഷൻ 3000 രൂപ ആക്കി ഉയർത്താം

2500 രൂപ ആയി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു പ്രകടന പത്രികയിലെ എൽ.ഡി.എഫ് വാഗ്ദാനം

കെ.എൻ ബാലഗോപാൽ

ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമോ, പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സർക്കാർ ദിനം പ്രതി നേരിടുന്നത്. 1600 രൂപ ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ സാധിക്കാത്ത സർക്കാർ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമോ എന്ന ചോദ്യമാണ് എതിരാളികൾ ഉയർത്തുന്നത്.

2500 രൂപ ആയി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു പ്രകടന പത്രികയിലെ എൽ.ഡി.എഫ് വാഗ്ദാനം. 2021 ലെ പുതുക്കിയ ബജറ്റ് ഉൾപ്പെടെ 4 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ ആകട്ടെ 100 രൂപയുടെ വർധനവ് പോലും ക്ഷേമ പെൻഷനിൽ വരുത്തിയതും ഇല്ല. രണ്ട് വർഷം പോലും കാലാവധി ഇല്ലാത്ത സർക്കാരിൻ്റെ മുന്നിൽ ക്ഷേമ പെൻഷൻ വർധന വാഗ്ദാനം വലിയ കടമ്പയായി അവശേഷിക്കുകയാണ്.

ക്ഷേമ പെൻഷൻ 2500 രൂപ അല്ല 3000 രൂപ ആക്കാനും സർക്കാർ മനസ് വച്ചാൽ സാധിക്കും. മദ്യത്തിൽ നിന്നുള്ള വരുമാനം ക്ഷേമ പെൻഷൻ നൽകാൻ മാത്രം ഉപയോഗിച്ചാൽ ക്ഷേമ പെൻഷൻ 3000 രൂപ ആയി ഉയർത്താൻ സാധിക്കും. 2023- 24 ൽ 19088.86 കോടി രൂപയാണ് മദ്യ വിൽപനയിലൂടെ വരുമാനമായി ലഭിച്ചത്. ഒരു മാസത്തെ 1600 രൂപ ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടിയാണ്. ഒരു വർഷം 10800 കോടിയും. മദ്യവിൽപനയിലൂടെ ലഭിച്ച 19088 കോടിയും ക്ഷേമ പെൻഷൻ നൽകാൻ ഉപയോഗിച്ചാൽ പെൻഷൻ 3000 രൂപ ആയി ഉയർത്താം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments