നിപയിൽ ആശ്വാസം; മലപ്പുറത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു

104 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യതും പുതിയ കേസുകൾ ഇല്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.

Nipah virus test

മ​ല​പ്പു​റം: പുതിയ നി​പ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിലനിന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാഗമായി ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാണ് ആ​രോ​ഗ്യ​വ​കു​പ്പ് പി​ൻ​വ​ലി​ച്ചത്. 104 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യതും പുതിയ കേസുകൾ ഇല്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.

അതേസമയം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രമേ ക്വാ​റ​ന്‍റെയിൻ അ​വ​സാ​നി​പ്പിക്കാവൂ എന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 94 പേ​രു​ടെ ക്വാ​റ​ന്‍റെ​യി​ൻ നാ​ളെ അ​വ​സാ​നി​ക്കും. സെപ്റ്റംബർ 9 നാണ് ബം​ഗ​ളൂ​രു​വി​ലെ വിദ്യാർത്ഥിയാ​യിരുന്ന യു​വാ​വ് നി​പ ബാ​ധി​ച്ച് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച യു​വാ​വ് മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പിച്ചതിനെ തുടർന്ന് മെഡിക്കൽ ഓ​ഫീ​സ​ർ ന​ട​ത്തി​യ ഡെ​ത്ത് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ലാ​ണ് നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. നിപ ബാധിച്ച് മരിച്ച യു​വാ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാണ് മ​ല​പ്പു​റ​ത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments