
KeralaLegal News
ലൈംഗീക പീഡന കേസ് ; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ലൈംഗീകാരോപണ കേസിൽ നടനും എംഎൽഎയുമായ എം മുകേഷ് അറസ്റ്റിൽ. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി തീരദേശ പൊലീസ് സ്റ്റേഷനിൽ എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 10.15 ന് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാണ് വിട്ടയച്ചത്. വൈദ്യപരിശോധന പൂർത്തിയായതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്.