കെപിസിസി വയനാട് ദുരിതാശ്വാസ നിധി; പ്രതിപക്ഷ നേതാവ് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രതിപക്ഷ നേതാവ് സംഭാവന നല്‍കിയിരുന്നു.

VD Satheeshan

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കെപിസിസി ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ധന സമാഹരണത്തിനായി കെപിസിസി ധനലക്ഷ്മി ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പ്രതിപക്ഷ നേതാവ് തുക കൈമാറിയത്.

നേരത്തെ വയനാട് പുനരധിവാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രതിപക്ഷ നേതാവ് സംഭാവന നല്‍കിയിരുന്നു. ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

രാഹുൽ ഗാന്ധി കെപിസിസി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകിയിരുന്നു. വയനാട് പുനർനിർമ്മാണത്തിന് 100 വീടുകൾ വെച്ച് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments