KeralaNews

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി

കേരള ബാങ്കില്‍ നിന്നും ജപ്തി ഭീഷണി നേരിട്ട പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന് താങ്ങായാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍.

രാജപ്പന്റെ കുടുംബത്തിലെ മൂന്ന് പേരും ക്യാന്‍സര്‍ ബാധിതരാണ്. മത്സ്യ ബന്ധന തൊഴിലിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. വീട് പണിക്കും അര്‍ബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്‌ക്കുമായിട്ടാണ് രാജപ്പന്‍ കേരള ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നത്. പക്ഷെ തിരിച്ചടയ്‌ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിടുകയായിരുന്നു.

അഞ്ച് ദിവസം മുന്‍പാണ് താന്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചതെന്നും അതിന്റെ ഭാഗമായി വിളിച്ചന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കി കൊടുത്തിട്ടുള്ളത്. ഒപ്പം കുട്ടിയുടെ ചികിത്സയ്ക്കായുള്ള സഹായവും ഒരുക്കിയിട്ടുണ്ട്. എട്ടു വയസുകാരിയായ ആരഭിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുമായി ബന്ധപ്പെടുകയും, അവരുടെ ആവശ്യങ്ങൾക്കായി വേണ്ട കാര്യങ്ങള്‍ വേഗം ചെയ്യുന്നതിനും, കുടുംബത്തിനായുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *