News

മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ അപകടം ആസൂത്രിതം?

ഇറാനിലെ മുൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ അപകടം ആസൂത്രിതമായതാണെന്ന ആരോപണം ഇറാൻ പാർലമെന്റ് അംഗം അഹമ്മദ് ബഖ്‌ഷായെഷ് ആർദെസ്താനി ഉന്നയിച്ചു. റഈസിയുടെ ഹെലികോപ്റ്ററിൽ ഹിസ്ബുല്ല ഉപയോഗിക്കുന്നതുപോലുള്ള ഒരു പേജർ ഉണ്ടായിരുന്നുവെന്ന് ആർദെസ്താനി വെളിപ്പെടുത്തി.

‘‘റഈസി ഒരു പേജർ ഉപയോഗിച്ചിരുന്നു, അത് പൊട്ടിത്തെറിച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കപ്പെടുന്നു. ഇപ്പോൾ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളിൽനിന്ന് വ്യത്യസ്തമായതാകാം അത്, പപക്ഷേ, അദ്ദേഹത്തിന്റെ അപകടത്തിൽ ഒരു പേജർ ഉൾപ്പെട്ടിരിക്കാം, എന്ന് ആർദെസ്താനി അഭിപ്രായപ്പെട്ടു.

ഹിസ്ബുല്ലയുടെ ആക്രമണ രീതി അനുസ്മരിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ ഇറാനിലെ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *