National

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികള്‍ അടക്കം എട്ട് പേര്‍ മരിച്ചു

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്‌നന്ദ്ഗാവില്‍ നടന്ന ഈ ദുരന്തത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്ലസ് വണ്ണിലെ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഈ കൂട്ടം കനത്ത മഴയെത്തുടര്‍ന്ന് മരത്തിന് സമീപമുള്ള ഷെഡ്ഡിനടിയില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *