കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് കേരള ബ്ലാസ്റ്റേഴ്സിൻ്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചുവരവ്. നോഹ സദൗയിയും ക്വാമി പെപ്റയുമാണ് കൊമ്പൻമാർക്കായി വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങളോടെയാണ് ആദ്യ പകുതി തുടങ്ങിയത്. എന്നാൽ പതിയെ കളംപിടിച്ച ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചു. രണ്ടാം പകുതിയിൽ 59ാം മിനുറ്റിൽ മലയാളി താരം പി.വി വിഷ്ണുവിൻ്റെ ടാപ്പ്-ഇൻ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് മുന്നിലെത്തിയത്. സന്ദീപ് സിങ്ങിൻ്റെ പിഴവിൽ നിന്നും ലഭിച്ച പന്തുമായി ഓടിക്കയറിയ ദിമിത്രി ഡയമാൻ്റ നിക്കോസിൻ്റെ പാസിൽനിന്നായിരുന്നു ഗാലറിയെ നിശബ്ദമാക്കിയ ഗോൾ. എന്നാൽ സ്റ്റേഡിയത്തിൻ്റെ നിരാശക്ക് മേൽ നോഹ സദോയി ഉദിച്ചുയർന്നു.
62ാം മിനുറ്റിൽ അലറി വിളിച്ച സ്റ്റേഡിയത്തെ സാക്ഷിയാക്കി ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പി.എസ് ഗില്ലി സമനില ഗോൾ നേടിയതോടെ ഗോൾ ദാഹവുമായി പന്തുതട്ടിയ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ 88ാം മിനുറ്റിലാണ് ഫലം കണ്ടത്. ക്വാമി പെപ്റ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത പന്ത് പോസ്റ്റിൻ്റെ മൂലയിലേക്ക് കയറുമ്പോൾ നിസഹായരായി നോക്കി നിൽക്കാനേ ഈസ്റ്റ് ബംഗാളിനായുള്ളൂ. ക്വാമി പെപ്രെയും മുഹമ്മദ് അയ്മനും അടക്കമുള്ള ബ്ലാസ്റ്റേഴ്സിൻ്റെ സബ്സ്റ്റിറ്റ്യൂഷനും വിജയത്തിൽ നിർണായകമായി.
സീസണിലെ ആദ്യ മത്സരം പഞ്ചാബ് എഫ്.സിയോട് പരാജയപ്പെട്ട കേരളത്തിന് ആശ്വാസമേകുന്നതാണ് ഈ വിജയം. സൂപ്പർ താരം അഡ്രിയാൻ ലൂണ തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നപ്പോൾ ഹെസൂസ് ഹിമനെ, വിബിൻ മോഹഹൻ, ഡാനിഷ് ഫാറൂഖ് എന്നിവരെ ആദ്യഇലവനിൽ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സെപ്റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സൻ്റെ അടുത്ത മത്സരം കാലുകൾക്കിടയിലൂടെയാണ് നോഹ ഗോൾ നേടിയത്.
സമനില ഗോൾ നേടിയതോടെ ഗോൾ ദാഹവുമായി പന്തുതട്ടിയ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ 88ാം മിനുറ്റിലാണ് ഫലം കണ്ടത്. ക്വാമി പെപ്റ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത പന്ത് പോസ്റ്റിൻ്റെ മൂലയിലേക്ക് കയറുമ്പോൾ നിസഹായരായി നോക്കി നിൽക്കാനേ ഈസ്റ്റ് ബംഗാളിനായുള്ളൂ. ക്വാമി പെപ്രെയും മുഹമ്മദ് അയ്മനും അടക്കമുള്ള ബ്ലാസ്റ്റേഴ്സിൻ്റെ സബ്സിസ്റ്റ്യൂഷനും വിജയത്തിൽ നിർണായകമായി.
സീസണിലെ ആദ്യ മത്സരം പഞ്ചാബ് എഫ്.സിയോട് പരാജയപ്പെട്ട കേരളത്തിന് ആശ്വാസമേകുന്നതാണ് ഈ വിജയം. സൂപ്പർ താരം അഡ്രിയാൻ ലൂണ തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നപ്പോൾ ഹെസൂസ് ഹിമനെ, വിബിൻ മോഹഹൻ, ഡാനിഷ് ഫാറൂഖ് എന്നിവരെ ആദ്യഇലവനിൽ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സെപ്റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.