Cinema

അജയന്റെ രണ്ടാം മോഷണം’ തിയേറ്ററില്‍ 87 കോടി നേടി; വ്യാജ പ്രിന്റ് ചോര്‍ന്നതായി നിര്‍മ്മാതാക്കളുടെ പരാതി

ചിയോതിക്കാവിലെ മായാക്കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തിയേറ്ററില്‍ വന്‍ വിജയമായി മാറി ‘അജയന്റെ രണ്ടാം മോഷണം’. സെപ്റ്റംബര്‍ 12-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ പ്രേക്ഷക സ്വീകരണം നേടി തിയേറ്ററില്‍ വിജയയാത്ര തുടരുകയാണ്. 30 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതിനകം 87 കോടി രൂപയുടെ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചിരിക്കുന്നു.

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങിയ ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയവർ നായികമാരായി വേഷമിട്ടു. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ വ്യാജ പ്രിന്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *