Cinema

സുബാഷ് കെ സംവിധാനം ചെയ്യുന്ന ‘ഓകെ ഡിയറി’ന്റെ മോഷൻ പോസ്റ്റർ പുറത്ത്

സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഓകെ ഡിയർ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സുബാഷ് കെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സ്റ്റോറി ഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജിത് കെ എസ്, എലൻ എൻ എന്നിവരാണ്.

ഛായാഗ്രഹണം- വിഷ്ണു കെ എസ്, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- ജോൺകുട്ടി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ- റെനീഷ് റേഗി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലിജിൻ മാധവ്, ധനുഷ് ദിവാകർ & അജിത് പൂവത്, പോസ്റ്റർ ഡിസൈനർ- സെൽവ, പിആർഒ-ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഭരതനാട്യം എന്ന ചിത്രമാണ് സൈജുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഓഗസ്റ്റ് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. സൈജു കുറുപ്പ് ആണ് നായകനെങ്കിലും സായ് കുമാര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. ഭരതന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ഒരു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. അത് മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒരു തീരാ തലവേദനയായി മാറുന്നു. ഈ സാഹചര്യത്തെ അവര്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറഞ്ഞത്.

.

Leave a Reply

Your email address will not be published. Required fields are marked *