അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ കുറിച്ചുള്ള അനുസ്മരണം എന്നനിലയില്‍ മോഹന്‍ലാല്‍ പേരുവെച്ച് എഴുതിയ ലേഖനത്തില്‍ ‘രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു. എന്നാണ് എഴുതിയിട്ടുള്ളത്. ഈ വരികൾക്ക് പിന്നിൽ, മലയാളികളുടെ മനസ്സിൽ ഒരു ആശങ്കയ്ക്ക് ഇടയുണ്ടാക്കി. മോഹൻലാൽ തന്റെ ജീവിച്ച അമ്മയെ മരിച്ചതായി ഒരിക്കലും എഴുതിയിട്ടില്ലെന്ന് വാക്കുകൾ വ്യക്തമാക്കുന്നു. പത്രത്തിലെ ആരോ വ്യാജമായി എഴുതിയ ലേഖനമെന്ന് ഉറപ്പ്.
സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായതോടെയാണ് ഖേദ പ്രകടനം. ഇക്കാര്യത്തിൽ ഗുരുതരമായ പിശക് പറ്റിയെന്ന് ദേശാഭിമാനി പത്രക്കുറിപ്പിൽ സമ്മതിക്കുന്നുണ്ട്. തെറ്റ് സമ്മതിക്കുമ്പോഴും എന്താണ് പിശക്പറ്റിയെന്നുള്ളതിൽ വ്യക്തത വരുത്താൻ അധികൃതർ തയ്യാറായിട്ടില്ല .
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ അമ്മയുടെ ജന്മദിനം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞ ഇടുക്കിയിലെ കൊച്ചുപാട്ടുകാരന്‍ ആവിര്‍ഭവ് പിറന്നാള്‍ ആഘോഷ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ പാട്ടുപാടിയത് വൈറലായി.