കോണ്‍ഗ്രസ് വായ്പ എടുക്കുന്നത് സോണിയ ഗാന്ധിക്ക് വേണ്ടി; കങ്കണ

മാണ്ഡ്യ; സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വായ്പ എടുക്കുന്നത് സോണിയ ഗാന്ധിക്ക് നല്‍കാനെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണാ റണാവത്ത് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഗവണ്‍മെന്റ് വായ്പയെടുത്ത് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൊടുക്കുന്നതിനാല്‍ മലയോര സംസ്ഥാനത്തിന് ശൂന്യമായ’ ഖജനാവാണ് ഉള്ളതെന്ന് കങ്കണ റണാവത്ത് ആരോപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.

കോണ്‍ഗ്രസില്‍ അഴിമതി വ്യാപകമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ അതത് സംസ്ഥാനങ്ങളുടെ ഖജനാവ് സീറോ ആക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദുരന്തങ്ങളും കോണ്‍ഗ്രസും സംസ്ഥാനത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി. അവരെ വേരോടെ പിഴുതെറിയാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദുരന്തനിവാരണ ഫണ്ടിലേക്കുള്ള നമ്മുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകണം. എന്നിരുന്നാലും, ഇത് സോണിയയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനമാണ് താരം നടത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments