ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിനിടെ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തമ്മിലുള്ള രസകരമായ ആശയവിനിമയം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിൻ്റെ രണ്ടാം ഇന്നിങ്‌സിലെ 19-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം.
ബുംറ ഒരു ഷോർട്ട് ബോൾ, ലെഗ് സൈഡിൽ നിന്ന് എതിർ ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ നേരെ എറിയുകയും ബാക്ക്‌വേർഡ് സ്‌ക്വയർനിലയുറപ്പിച്ച സിറാജിൻ്റെ കൈകളിലെത്തിയ പന്ത്, ടീമിനായി സിറാജ് സേവ് ചെയ്തു. എന്നാൽ എഴുന്നേറ്റയുടൻ സിറാജ് പന്ത് കാണാനില്ലെന്ന് ആംഗ്യം കാണിച്ചു. ബുംറ തൊപ്പിയിൽ സൂക്ഷിച്ചിരുന്ന സൺഗ്ലാസ് ധരിക്കാൻ ആംഗ്യം കാട്ടി സിറാജിനെ പരിഹസിച്ചു.