Technology

Honor 200 Lite 5G ഇന്ത്യയിലെത്തി, വിലക്കുറവിൽ ഇപ്പോൾ വാങ്ങാം

ഹോണർ അതിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഹോണർ 200 ലൈറ്റ് 5G ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഉപകരണത്തിൽ 108എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉയർന്ന നിലവാരമുള്ള സെൽഫികൾക്കായി രൂപകൽപ്പന ചെയ്ത 50എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഹോണർ ആമസോണിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും സെപ്റ്റംബർ 27 മുതൽ ഫോൺ ലഭ്യമാകും. എസ്ബിഐ കാർഡ് ഉടമകൾക്ക് 2,000 രൂപ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ 15,999 രൂപയ്ക്ക് ഹോണർ 200 സ്വന്തമാക്കാം.

സെപ്റ്റംബർ 27 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്നതിനാൽ ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതാണ്.

Honor 200 Lite 5G ഫീച്ചറുകൾ

2,412 x 1,080 പിക്സൽ റെസല്യൂഷനാണ് സ്മാർട് ഫോണിലുള്ളത്. ഇതിന് 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയുമുണ്ട്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും , ഇതിൽ 3,240 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് റേറ്റ് വരുന്നു.

പുതിയ ഹോണർ ഫോണിലുള്ളത് മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ്. MagicOS 8.0 അടിസ്ഥാനമാക്കിയുള്ള ഒഎസ്സും, ഈ ഫോണിലെ ബാറ്ററി 4,500mAh ആണ്. ഇത് 35W സ്പീഡിലുള്ള ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഹോണർ 200 Lite 5G 8GB+256GB സ്റ്റോറേജിലാണ് അവതരിപ്പിച്ചത്. ഈ ഫോണിൻ്റെ ഇന്ത്യയിലെ വില 17,999 രൂപയാണ്. മൂന്ന് കളറുകളാണ് ഹോണർ 5G പുതിയ ഫോണിനുള്ളത്. സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്റ്റാറി ബ്ലൂ നിറങ്ങളിൽ വാങ്ങാം

Leave a Reply

Your email address will not be published. Required fields are marked *