NationalNews

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചർച്ചയില്ലെന്ന് അമിത് ഷാ

ന്യു ഡൽഹി: കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്താനുമായി സമാധാന ചർച്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നൗഷേരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ പാർട്ടികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും സമാധാന ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് അമിത് ഷാ നിലപാട് ആവർത്തിക്കുന്നത്.

അതേസമയം ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ഇപ്പോൾ കശ്മീരിൽ ബങ്കറുകൾ ആവശ്യമില്ലാത്ത സ്ഥിതിയാണെന്നും ജമ്മു ലഡാക്ക് വിഭജന നടപടിയെ ന്യായീകരിച്ച് അമിത് ഷാ പറഞ്ഞു. ഇപ്പോൾ വെടിയുതിർക്കാൻ പോലും ആരും ധൈര്യപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താനോട് സംസാരിക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത് എന്നും. എന്നാൽ തീവ്രവാദം കശ്മീരിൽ അവസാനിക്കാതെ പാക്കിസ്താനുമായി ചർച്ചയ്ക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *