ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പിടിച്ചുനിന്നത് അശ്വിൻ്റെയും ജഡേജയുടെയും ബാറ്റിംഗിലായിരുന്നു. ഇന്നിങ്സിൽ 376 റൺസാണ് ഇന്ത്യ നേടിയത്. മുൻനിര ബാറ്റർമാർ ബംഗ്ലാദേശിനെതിരെ പരാജയമായതോടെ ഇന്ത്യൻ ബാറ്റർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.
52 പന്തുകൾ നേരിട്ട് 16 റൺസ് നേടിയ കെ.എൽ രാഹുലിനെതിരെയാണ് സഹീർ ഖാൻ്റെ വിമർശനം. 16 റൺസ് മാത്രം നേടിയ രാഹുൽ, മെഹ്ദി ഹസൻ്റെ പന്തിൽ സാക്കിർ ഹസന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. രാഹുൽ മടങ്ങിയതോടെ ഇന്ത്യ 144ന് ആറ് എന്ന അവസ്ഥയിലേക്ക് വീണു. ഇതോടെയാണ് താരത്തിനെതിരെ സഹീർ ഖാൻ രംഗത്ത് വന്നത്.
ആദ്യ ഇന്നിങ്സിലെ രാഹുലിൻ്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നെന്ന് സഹീർ ഖാൻ പറഞ്ഞു.’’ ടീമിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ, ബുദ്ധിമുട്ടേറിയ ആ സാഹചര്യത്തിൽനിന്നു പുറത്തുവരാനുള്ള പ്രകടനമായിരിക്കണം നടത്തേണ്ടതെന്നും, ഒരു ബാറ്റർ ക്രീസിൽ ഏറെ നേരം ചെലവഴിക്കുന്നതു നമ്മൾ കണ്ടിട്ടുള്ളതാണ്, ‘സെറ്റ്’ബാറ്റർ എന്നാണ് അവരെ വിശേഷിപ്പിക്കുക. രാഹുലും അങ്ങനെ തന്നെയാണ്. ഒരു ഓഫ് സ്പിന്നർക്കെതിരെ ഇങ്ങനെ പുറത്താകുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും സഹീർ ഖാൻ കൂട്ടിച്ചേർത്തു.