മുഖ്യന് ആഭ്യന്തര വകുപ്പ് ചുമതലയിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ്

യഥാർത്ഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

vd satheeshan and pinarayi vijayan

കൊച്ചി: ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയ എഡിജിപിക്ക് എതിരെ നടപടി എടുക്കാൻ ഭയക്കുന്ന മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയില്‍ തുടരാൻ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൃശൂർ പൂരം കലക്കിയ അന്വേഷണം നേരാംവണ്ണം നടത്താൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദവി ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ദിവസം രാഷ്ട്രീയ മൗനം സൂക്ഷിച്ച മുഖ്യമന്ത്രി വിവാദങ്ങളിലും ആരോപണങ്ങളിലും മൗനം വെടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ മുഖ്യൻ വായ തുറക്കാൻ തയ്യാറായതതിന് മാധ്യമപ്രവർത്തകർ നന്ദി പറയേണ്ടത് പ്രതിപക്ഷത്തോടാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയു വാര്‍ത്താസമ്മേളനത്തിന്‍റെ ആദ്യ 58 മിനിറ്റും മാധ്യമങ്ങൾക്കെതിരെയാനിണ് പറഞ്ഞതെന്നും അദ്ദേഹം വിമർശിച്ചൂ. വ്യാജ വാർത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യഥാർത്ഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ഏഴ് ദിവത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്ന വാഗ്‌ദാനവും പാഴായെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കു അകം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അഞ്ച് മാസമായി ഇക്കാര്യത്തിൽ അനക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു.

സത്യത്തിൽ പിണറായി സിപിഎം പ്രവർത്തകർക്കും പാർട്ടിയിലെ നേതാക്കൾക്കുമെതിരെയാണ് ഇന്ന് വാർത്താ സമ്മേളനം നടത്തിയത് എന്നും സതീശൻപറഞ്ഞു. ഇപ്പോഴും അജിത് കുമാർ മുഖ്യന്‍റെ ദൂതൻ ആണെന്നും അതാണ് നടപടി ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. അൻവർ വെറുതെ ആരോപണമുന്നയിക്കുക അല്ലെങ്കിൽ രന്തുകൊണ്ട് അൻവറിനെ നിയന്ത്രിക്കണോ കഴിവില്ലെന്നും അദ്ദേഹം പർഞ്ഞു. മുഖ്യമന്ത്രി അൻവറിനെ ആവശ്യത്തിന് ഉപയോഗിച്ച് ഇപ്പോള്‍ തള്ളിപറയുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments