രുദ്രപ്രയാഗ്; ലോകത്തിലെ തന്നെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥില്‍ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുകയാണ്. കേദാര്‍നാഥ്ജംഗിള്‍ ചട്ടിക്കടുത്തുള്ള ട്രെക്ക് റൂട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് സോന്‍പ്രയാഗിനും ഗൗരികുണ്ഡിനും അപ്പുറത്തേക്ക് പോകാന്‍ ഒരു തീര്‍ഥാടകാര്‍ക്കും സാധിക്കാതെ പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്. റോഡ് മാര്‍ഗമുള്ള കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കേദാര്‍നാഥില്‍ നിന്ന് മടങ്ങുന്ന തീര്‍ത്ഥാടകരെയും ഗൗരികുണ്ഡില്‍ നിന്നും സോന്‍പ്രയാഗില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോകുന്നവരെയും റോഡ് 10-15 മീറ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് തടഞ്ഞതായി രുദ്രപ്രയാഗ് പോലീസ് സൂപ്രണ്ട് അക്ഷയ് പ്രഹ്ലാദ് പറഞ്ഞു.
തകര്‍ന്ന ഭാഗം നന്നാക്കിയ ശേഷം ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ റോഡ് തകര്‍ന്നതായി വിവരം ലഭിച്ചയുടന്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ഡിഡിആര്‍എഫ് ടീമുകള്‍ എത്തി. തല്‍ക്കാലം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാവുന്ന ബദല്‍ പാത ഒരുക്കുന്നതിന് സഹായിക്കാന്‍ പിഡബ്ലിയുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ബദല്‍ പാത സജ്ജമാകുന്നതോടെ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്ന തീര്‍ഥാടകരെ ആദ്യം ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേദാര്‍നാഥിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത്, അവര്‍ എവിടെയായിരുന്നാലും പരിമിതമായ സൗകര്യങ്ങളുള്ള സോണ്‍പ്രയാഗിലേക്കോ ഗൗരികുണ്ഡിലേക്കോ എത്താന്‍ തിരക്കുകൂട്ടരുതെന്നും ഫട്ട, ഗുപ്ത്കാശി, രുദ്രപ്രയാഗ്, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കാനോ ചുറ്റുമുള്ള മറ്റ് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്പി പറഞ്ഞു