പ്രശസ്ത യുട്യൂബർ ധ്രുവ് റാഠി അച്ഛനായതിന്റെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞിനെ കൈയിലെടുത്തിരിക്കുന്ന ചിത്രങ്ങളുമായാണ് , ഈ വലിയ സന്തോഷം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിട്ടത്. ധ്രുവ് റാഠിയ്ക്കും ഭാര്യ ജൂലി ലിബറിനും ആണ്‍കുഞ്ഞാണ് ഉണ്ടായിരിക്കുന്നത്.
സുഹൃത്തുക്കളുടെയും ആരാധകരുടെയും ആശംസകളാല്‍ സമ്പുഷ്ടമായ ധ്രുവിന്റെ പോസ്റ്റിന് ഇതിനകം തന്നെ അനേകം കമന്റുകളാണ് ലഭിക്കുന്നത്. “കുഞ്ഞുറാഠിക്ക് സ്വാഗതം,” “അമ്മയെപ്പോലുള്ള മകന്‍,” തുടങ്ങിയ നിരവധി അഭിനന്ദനങ്ങളും ആശംസകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഇതിന്റെ മുന്നോടിയായി ജൂലൈയിലായിരുന്നു “ബേബി റാഠി എത്തുന്നു” എന്ന വാര്‍ത്ത, ധ്രുവിന്റെ ഭാര്യ ജൂലി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. അന്ന്, നിറവയറുള്ള ജൂലിയുടെ ചിത്രങ്ങളും മാതാപിതാക്കളാകാൻ പോകുന്ന ദമ്പതികളെ അഭിനന്ദിക്കുന്ന കമന്റുകളും ഏറെ ശ്രദ്ധ നേടി.