CinemaNews

പക്കാ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “പേട്ടറാപ്പ്” ന്റെ ട്രെയ്ലർ റിലീസായി

ആക്‌ഷനും പാട്ടും ഡാൻസുമായി എത്തുന്ന കളർഫുൾ ഫാമിലി എന്റർടെയ്നർ പേട്ടറാപ്പിന്റെ ട്രെയിലർ റിലീസായി. പ്രഭുദേവയും വേദികയും സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയറ്ററുകളിലേക്കെത്തും. ചിത്രത്തിൽ ഇതുവരെ റിലീസായ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.

റിലീസിനു മുൻപുതന്നെ കേരളത്തിലും വമ്പൻ പ്രമോഷൻ പരിപാടികളുമായി പേട്ടറാപ്പ് ടീം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. മലയാള സിനിമകളുടെ സംവിധായകൻ എസ്. ജെ. സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മനാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ ദിനിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *