തുടക്കം ഗംഭീരം: iPhone 16 സീരീസുകൾ ഇന്ത്യയിൽ

iPhone 16 വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ Apple Music, Apple TV+, Apple Arcade എന്നിവയും സൗജന്യമായി ലഭിക്കും.

Iphone16 Available in India
iPhone16 pro

എത്രയൊക്കെ ട്രോളിയാലും ആപ്പിൾ ഇറക്കുന്ന ഐ ഫോണുകൾ വാങ്ങാൻ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിൻ്റെ വിൽപന കേന്ദ്രങ്ങളായ സ്റ്റോറുകൾക്ക് മുന്നിലുള്ള ജനത്തിരക്കിൻ്റെ വീഡിയോകൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകളെത്തി പുതിയ മോഡൽ വാങ്ങാൻ കാത്തു നിൽക്കുന്നു. മുൻ വർഷത്തെ പോലെ നീണ്ട വരിയാണ് ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിലുള്ളത്.

ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളാണ് ഇത്തവണ പുറത്തിറങ്ങിയ 16 സീരിസിൻ്റെ മുഖ്യ സവിശേഷത. ബേസ് മോഡലുകളിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ വന്നതൊഴിച്ചാൽ നിർമിതിയിൽ ഐഫോൺ 15 സീരീസിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകൾക്കില്ല.

പുതിയ മോഡലുകൾ

നാല് ഐഫോൺ മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. iPhone 16, iPhone 16 Pro, iPhone 16 Pro Max, iPhone 16 Plus ഈ നാല് ഫോണുകളും വാങ്ങാൻ ലഭ്യമാകും. ഐഫോൺ 16 സീരീസ് സെപ്റ്റംബർ 9 ന് അവതരിപ്പിക്കുകയും പ്രീ-ബുക്കിംഗ് സെപ്റ്റംബർ 13 ന് ആരംഭിക്കുകയും ചെയ്തു. മുൻകൂട്ടി ഓർഡർ ചെയ്തവർക്കുള്ള ഡെലിവറികളും തുടങ്ങി.

ഇന്ത്യയിൽ, iPhone 16 ൻ്റെ വില 79900 ആണ്, iPhone 16 Plus 89900 ന് ലഭ്യമാകും. iPhone 16 Pro ഇന്ത്യയിൽ 1,19900 വില വരുന്നു, iPhone 16 Pro Max ന് 1,44900 വിലവരും.

വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഔദ്യോഗിക ആപ്പിൾ സ്റ്റോർ വെബ്‌സൈറ്റ്, ആപ്പിളിൻ്റെ ഫിസിക്കൽ സ്റ്റോറുകൾ, അംഗീകൃത ആപ്പിൾ റീട്ടെയിലർമാർ, ക്രോമ, വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ മൾട്ടി-ബ്രാൻഡ് ഇലക്ട്രോണിക്‌സ് ഔട്ട്‌ലെറ്റുകൾ വഴിയും Apple iPhone 16 വാങ്ങാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments