മുംബൈ: ആറ് വർഷത്തിനകം ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് പ്രവചനം. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പി ഗ്ലോബലിൻ്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 6.7 ശതമാനം വാർഷിക വളർച്ചാ നിരക്ക് തുടർന്ന് 2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി കൈവരിക്കുമെന്ന് എസ് ആൻ്റ് പി ഗ്ലോബൽ പറഞ്ഞു.
സുസ്ഥിര സാമ്പത്തിക വളർച്ച നിലനിർത്താനുള്ള മാർഗങ്ങളും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ജുലൈയിൽ ഐഎംഎഫ്, നടപ്പ് സാമ്പത്തിക വർഷത്തിലെ രാജ്യത്തിൻ്റെ വളർച്ചാ പ്രവചനം 6.8 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയിരുന്നു. നിലവിൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതിയും ഇന്ത്യയ്‌ക്കുണ്ട്.