സുനിതാ വില്യംസിൻ്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഒരു ഗ്രാമം

ഗുജറാത്ത്; ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിലെ ജനങ്ങള്‍. 107 ദിവസമായി ബഹിരാകാശത്താണ് സുനിത വില്യംസ്. സുരക്ഷിതമായി സുനിത തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും ദിനവും പ്രാര്‍ത്ഥിക്കുകയുമാണ് ഈ ഗ്രാമം. സുനിത വില്യംസിന്റെ മുത്തശ്ശിയും അച്ഛനുമൊക്കെ താമസിച്ചിരുന്നത് ഈ ഗ്രാമത്തില്‍ ആയിരുന്നു. വിജയകരമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം സുനിതയും ഈ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സുനിതയുടെ ജന്മദിനമായിരുന്നു. അന്ന് ഗ്രാമത്തില്‍ അവള്‍ക്കായി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. സുനിത വില്യംസിന്‍രെ തറവാട് ഇന്നും ഈ ഗ്രാമത്തില്‍ ഉണ്ട്. അത് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്.

7,000 പേരുള്ള ജുലസന്‍ എന്ന ഗ്രാമം സുനിതയെ കാത്തിരിക്കുകയാണ്. വില്യംസിന്‍രെ മുത്തശ്ശിമാരുടെ പേരിലുള്ള ഒരു ലൈബ്രറി ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വില്യംസിന്റെ പിതാവ് 1957-ല്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് താമസം മാറി. അവിടെ വെച്ച് അദ്ദേഹം ഉര്‍സുലിന്‍ ബോണിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു, അവര്‍ക്ക് 1965-ല്‍ ആണ് സുനിത വില്യംസ് ജനിച്ചു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷം ദീപക് പാണ്ഡ്യ കുടുംബമായി ഇവിടെ വന്നിരുന്നു.അവരുടെ വരവ് ഈ ഗ്രാമത്തിന് ഉത്സവം തന്നെ ആയിരുന്നു.

ന്യൂറോ സയന്റിസ്റ്റായിരുന്ന സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ 2020ല്‍ അന്തരിച്ചു. അച്ചന്റെ മരണശേഷം ഒരിക്കല്‍ ഈ ഗ്രാമം സുനിത സന്ദര്‍ശിക്കുകയും ഗ്രാമത്തില്‍ സ്‌കൂള്‍ പണിയാനായി ഫണ്ട്് നല്‍കുകയും ചെയ്തിരുന്നു. അവള്‍ സുരക്ഷിതയായി മടങ്ങും. എന്നിട്ട് ജുലാസനില്‍ വരും. വില്യംസിനായി ഞങ്ങള്‍ ക്ഷേത്രത്തില്‍ ദിവസേന പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ദിവസവും വിളക്ക് കത്തിക്കുന്നുണ്ട്. സുനതി സുരക്ഷിതയായി തിരികെ എത്താന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ”അവളുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ഞങ്ങളുടെ മകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ നാസയും സര്‍ക്കാരും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണം, അവളുടെ ജോലിയും വാക്കുകളും അനേകര്‍ക്ക് പ്രചോദനമാണെന്നും നിങ്ങള്‍ ചെയ്യുന്നതിനെ സ്‌നേഹിക്കുക, നിങ്ങള്‍ക്ക് വിജയം ലഭിക്കും’ എന്ന് അവള്‍ എപ്പോഴും പറയുമായിരുന്നുവെന്നും ഗ്രാമത്തിലെ ജനങ്ങള്‍ പറയുന്നു. 61 കാരനായ വില്‍മോറും 58 കാരിയായ സുനിത വില്യംസും എട്ട് ദിവസത്തെ ദൗത്യത്തിനായിട്ടാണ് ജൂണ്‍ 5 ന് ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്. പക്ഷേ അവരുടെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം പ്രശ്നങ്ങള്‍ സംഭവിച്ചതിനെതുടര്‍ന്ന് തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി. 2025 ഫെബ്രുവരിയില്‍ സ്‌പെയ്‌സ്് എക്‌സിനൊപ്പമാണ് അവര്‍ക്ക് ഇനി ഭൂമിയിലേയ്ക്ക് മടങ്ങാനാവുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments