ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന് മറുപടിയായി ആപ്പിള്‍ റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കയറ്റുമതി നിരോധനം മറികടന്ന് റഷ്യന്‍ റീട്ടെയിലര്‍മാര്‍ ആപ്പിളിൻ്റെ ഐഫോണ്‍ 16 സീരീസ് പ്രീ-സെയില്‍സ് ആരംഭിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിലേതിനേക്കാള്‍ നൂറുകണക്കിന് ഡോളര്‍ വിലയുള്ള ഉപകരണങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് നല്‍കി. റഷ്യയിലെ മുന്‍നിര ഇലക്ട്രോണിക്സ് റീട്ടെയിലര്‍ എം.വീഡിയോ-എല്‍ഡൊറാഡോയും മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ എംടിഎസും ആപ്പിളിൻ്റെ പുതിയ ഐഫോണ്‍ 16 റഷ്യയില്‍ അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് അവകാശപ്പെട്ടു.
അടുത്ത ആഴ്ച മുതല്‍ ഫോണ്‍ ഡെലിവറി ആരംഭിക്കുമെന്ന് എം.വീഡിയോ റീട്ടെയില്‍ കമ്പനി അറിയിച്ചു. ഫിസിക്കല്‍ സെയില്‍സ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംടിഎസും പറഞ്ഞു.