
Technology
ഹോണര്‍ 300 ഡിസംബറില്‍ എത്തിയേക്കും
നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യത്തിലോ ഹോണര്‍ 300 എത്തുമെന്ന് സൂചന നല്‍കി കമ്പിനി. ഹോണര്‍ 300 പ്രോയ്‌ക്കൊപ്പമാണ് ഹോണര്‍ 300 എത്തുന്നത്. ഹോണറിന്റെ വലിയ സവിശേഷതകളിലൊന്നായി ഓവല്‍ ആക്രതിയിലുള്ള ക്യാമറയാണ് ഉള്ളത്. ഹോണര്‍ 200- നേക്കാള്‍ കുറച്ച് ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകള്‍ ഹോണര്‍ 300 വരുമെന്നാണ് സൂചന. ഇതില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
തിളങ്ങുന്ന ഫിനിഷിങ്ങോടുകൂടിയാണ് ഫോണ്‍ എത്തുന്നത്. ഉള്ള ഇളം പര്‍പ്പിള്‍ ഷേഡിലാണ് പുറത്ത് വന്ന ഹാന്‍ഡ്സെറ്റുള്ളത്. മറ്റെതെങ്കിലും കളറുകള്‍ ലഭ്യമാണോ എന്നത് വ്യക്തമല്ല. ക്യാമറ സജ്ജീകരണത്തില്‍ എല്‍ഇഡി ഫ്‌ലാഷിനൊപ്പം ഡ്യുവല്‍ സെന്‍സറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.