National

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ നാണമില്ലേ; ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്; തിരുപ്പതി ലഡുവിനെ പറ്റിയുള്ള ചന്ദ്രബാബു നായിഡുവിന്‍രെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ലക്ഷ കണക്കിന് ഭക്തര്‍ക്ക് പ്രസദാമായി നല്‍കുന്ന തിരുപ്പതി ലഡുവില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഭരിച്ചപ്പോള്‍ മൃഗക്കൊഴുപ്പാണ് നെയ്യ്ക്ക് പകരം ചേര്‍ത്തതെന്നായിരുന്നു ആന്ധാപ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ തന്‍രെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ശുദ്ധമായ നെയ്യും വളരെ നല്ല വസ്തുക്കളുമാണ് ലഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് കാരണമാവുകയും ചെയ്തിരുന്നു.

നായിഡുവിനെ ന്യായീകരിച്ചും വിമര്‍ശിച്ചും പല പാര്‍ട്ടികളും സഭകളും രംഗത്തെത്തിയിരുന്നു. ജഗന്‍ മോഹനെതിരെ വളരെ ആഴത്തിലുള്ള പരാമര്‍ശം തന്നെയാണ് നായിഡു നടത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ പ്രതികരണം അരിയിച്ചിരിക്കുകയാണ് ജഗന്‍. ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്നും തന്റെ സര്‍ക്കാരിന് കീഴില്‍ ഒരു ലംഘനവും നടന്നിട്ടില്ലെന്നും മുഴുവന്‍ വിവാദവും അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ നായിഡുവിന്് നാണമില്ലേയെന്നും ജഗന്‍ കുറ്റപ്പെടുത്തി, ലഡ്ഡൂകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യ് എന്‍എബിഎല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) സര്‍ട്ടിഫൈഡ് കമ്പനികളില്‍ നിന്ന് വാങ്ങുകയും പിന്നീട് സമഗ്രമായി പരിശോധിക്കുകയും ചെയ്യുന്നുവെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. നെയ്യ് സംഭരണം തികച്ചും സുതാര്യമാണെന്നും റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *