എന്‍സിപിയില്‍ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മന്ത്രിയാകും. ഒരാഴ്ചക്കകം പ്രഖ്യാപനം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
മുഖ്യമന്ത്രി കൈവിട്ടതോടെയാണ് സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായത്. ഇത് കൂടാതെ ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പി സി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ കൂട്ടിച്ചേര്‍ത്തു.