കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടേഴ്സ്

സർക്കാർ മുഴുവൻ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത് എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം മുൻനിർത്തിക്കൊണ്ട് സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

RG KAR MEDICAL COLLAGE

കൊൽക്കത്ത: കൊൽക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം അവസാനിപ്പിച്ചു. നാളെ മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സിബിഐ ഓഫീസിലെക്ക്‌ മാർച്ച് നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.

സർക്കാർ മുഴുവൻ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത് എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം മുൻനിർത്തിക്കൊണ്ട് സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടേഴ്‌സിന് സുരക്ഷ ഉറുപ്പുവരുത്തുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ രേഖാമൂലം ഉറപ്പ് നൽകണമെന്നും ഉള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ വാക്കാൽ മാത്രമാണ് ഉറപ്പ് നൽകിയിരിക്കുന്നത്. എങ്കിലും താത്കാലികമായി ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കിൽ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments